ആലുവ: ആലുവ ബീവറേജസ് ചില്ലറ വില്പനശാലയിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് രോഗം ബാധിച്ചതറിഞ്ഞത്. ഇതോടെ സ്ഥാപനം അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. ഒമ്പത് ജീവനക്കാരാണ് ഇവിടെയുള്ളത്.