കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവികമായ പെരുമാറ്റത്തെ തുടർന്ന് പെൺകുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. കേസെടുത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുപാലത്തിൽ നിന്നാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കും.