ആലങ്ങാട്: കഴിഞ്ഞദിവസം നിര്യാതനായ സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗം അഡ്വ. ജോസ് വിതയത്തിലിനെ അനുസ്മരിക്കുന്നതിന് ആലങ്ങാട് സർവകക്ഷി യോഗം നടത്തി. രാഷ്ട്രീയ- സാമൂഹിക- ആത്മീയ മേഖലകളിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി നിറസാന്നിദ്ധ്യമായിരുന്ന ജോസ് വിതയത്തിലിന്റെ നിര്യാണം സമൂഹത്തിന് തീരാനഷ്ടമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ പറഞ്ഞു. അഡ്വ.വി.ഇ. അബ്ദുൾ ഗഫൂർ, ഫാ. പോൾ ചുള്ളി, സി.പി.എം ഏരിയാ സെക്രട്ടറി എം.കെ. ബാബു, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി പോൾ, ബി.ജെ.പി സംസ്ഥാനകമ്മറ്റിഅംഗം കെ. എസ്. ഉദയകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ തിരുവാലൂർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിഅംഗം ജേക്കബ് കളപ്പറമ്പത്ത്, എൻ.സി.കെ ജില്ലാ വൈസ് പ്രസിഡന്റ് ജൂഡോ പീറ്റർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.