കരുമാല്ലൂർ: പഞ്ചായത്ത് നാലാംവാർഡ് മെമ്പർ കെ.എം. ലൈജുവിനെ മുൻ അംഗം മർദ്ദിച്ചതായി പരാതി. റോഡുപണിയുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മാഞ്ഞാലി ചാലാക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ലൈജു. ആലങ്ങാട് പൊലീസ് കേസെടുത്തു. ലൈജുവിനെ ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റിയും പഞ്ചായത്തിലെ പ്രതിപക്ഷനേതാവ് എ.എം. അലിയും പ്രതിഷേധിച്ചു.