കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്നും നാളെയുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൊവിഡ് വാക്‌സിൻ ക്യാമ്പ് മാറ്റി വെച്ചു. വാക്‌സിൻ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലും നിയന്ത്റണങ്ങൾ ശക്തി പെടുത്തിയിട്ടുള്ളതിനാൽ 100 പേരിൽ കൂടുതൽ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുള്ളതിനാലുമാണ് ക്യാമ്പ് മാറ്റിയത്.
വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.