കുറുപ്പംപടി: പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തുരുത്തിയിലെ കുടുംബത്തിലെ സഹോദരങ്ങളുടെ ചികിത്സാ സഹായത്തിനായി ഫണ്ട് കണ്ടെത്തി. ഫുട് ബാൾ ഷൂട്ട് ഔട്ട് മത്സരത്തിലൂടെയും ബസ് സർവീസ് നടത്തിയും ബസ് സ്റ്റാൻഡിൽ നിന്നും മറ്റും പിരിച്ചെടുത്ത 61000 രൂപ ക്ലബ്ബ് പ്രസിഡന്റ് ബെറിൻ വി.ബിയും സെക്രട്ടറി അഖിൽ നാരായണനും കൈമാറി.