കൊച്ചി: പനമ്പള്ളിനഗറിലെ തണൽമരം വെട്ടിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ആരോപിച്ച് ജില്ലാ കളക്ടർക്കും സാമൂഹ്യവനവത്കരണ വിഭാഗത്തിനും പരിസ്ഥിതി സംരക്ഷണസമിതി കൺവീനർ കെ.ആർ. മുരളി പരാതി നൽകി. അപകടഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച് തണൽമരങ്ങൾ വെട്ടിമാറ്റുന്ന സംഭവങ്ങൾ തുടർക്കഥയാണെന്നും അനേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.