പറവൂർ: പറവൂർ നമ്പൂരിയച്ചൻ ആൽക്ഷേത്ര നവീകരണം തടസപ്പെടുത്തുന്ന മുനിസിപ്പാലിറ്റിയുടെ നീക്കം ഉപേക്ഷിക്കുക, സ്റ്റോപ്പ് മെമ്മോ പിൻവലിക്കുക, പരിപാവനമായ ക്ഷേത്രസങ്കേതത്തിന് സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നമ്പൂരിയച്ചൻ ആൽക്ഷേത്ര സംരക്ഷണ കർമ്മസമിതിയുടെ നേതൃത്വത്തിൽ നാളെ (ചൊവ്വ) വൈകിട്ട് 5.30ന് നഗരത്തിലെ പത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധസായാഹ്നം നടക്കും. ആർ.വി. ബാബു, പറവൂർ ജ്യോതിസ്, എസ്. ജയകൃഷ്ണൻ, എസ്. ദിവാകരൻപിള്ള തുടങ്ങിയവർ സംസാരിക്കും.