പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേർന്ന് 45 വയസ് കഴിഞ്ഞവർക്കായി കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തും. വിവിധ കേന്ദ്രങ്ങളിൽവെച്ച് എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ വൈകിട്ട് മൂന്നുവരെയാണ് സമയം.