ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധനക്കെത്തുന്നവർ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നതായി പരാതി. പലവട്ടം ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിട്ടും പരിശോധനക്കെത്തുന്നവർ ഗൗനിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇന്നലെ രാവിലെ മുതൽ ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധനാ ബ്ളോക്കിന് മുമ്പിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആരോഗ്യപ്രവർത്തകർ പലവട്ടം നിർദ്ദേശിച്ചിട്ടും പരിശോധനക്കെത്തിയവർ ഇതൊന്നും കാര്യമാക്കിയില്ല. സമ്പർക്കത്തിന്റെ പേരിൽ പരിശോധനയ്ക്കെത്തി പരിശോധന സ്ഥലത്തുനിന്നും വൈറസിനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയായിരുന്നു. ഏറെ ആളുകൾക്ക് ഒരേ സമയം നിൽക്കുന്നതിന് വിശാലമായ സൗകര്യം ആശുപത്രിയിൽ ഉണ്ടെങ്കിലും കൊവിഡ് പരിശധന നടത്തുന്ന ക്യാബിന് മുമ്പിൽ കൂട്ടംകൂടി നിൽക്കുകയായിരുന്നു. പരിശോധന സ്ഥലത്ത് കൊവിഡ് മാനദണ്ഡം നടപ്പിലാക്കാൻ പൊലീസിന്റെ സേവനം കൂടി ഉറപ്പാക്കേണ്ട അവസ്ഥയിലാണ്.