അങ്കമാലി: ചമ്പന്നൂർ ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് അജീഷ് വെട്ടിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.എൻ. സുനിൽ വാർഷികറിപ്പോർട്ടും ട്രഷറർ എ.എൻ.സുധാകരൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ശങ്കരനാരായണൻ വെട്ടിപ്പുഴ (രക്ഷാധികാരി), അജീഷ് വെട്ടിപ്പുഴ (പ്രസിഡന്റ്), ഇ.കെ. ഭരതൻ (വൈസ് പ്രസിഡന്റ് ), രഞ്ജിത് രാജു (സെക്രട്ടറി), കെ.കെ. ശിവൻ (ജോ. സെക്രട്ടറി), വി.വി. ബാബു ട്രഷറർ), ടി.കെ. തങ്കപ്പൻ (ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.