കൊച്ചി: കലൂർ ആനന്ദചന്ദ്രോദയം സഭ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശം ഇന്ന് നടക്കും. രാവിലെ 5ന് ആരംഭിക്കുന്ന കലശപൂജയ്ക്ക് പറവൂ‌ർ രാകേഷ് തന്ത്രി മുഖ്യ കാർമികത്വം വഹിക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടത്തുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.