വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം എളങ്കുന്നപ്പുഴ ശാഖാ വാർഷിക പൊതുയോഗം ഞാറക്കൽ ശ്രീനാരായണ ധർമ്മോദ്ധാരണ സഭാഹാളിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി. ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച യൂണിയൻ സെക്രട്ടറി പി. ഡി. ശ്യാംദാസിന് ആദരാഞ്ജലി അർപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി. ശിവാനന്ദൻ (പ്രസിഡന്റ്), കെ.സി. സുരേഷ്‌കുമാർ( വൈസ് പ്രസിഡന്റ്), ഡി. ശശിധരൻ (സെക്രട്ടറി), സി.പി. ധർമ്മൻ, പി.കെ. ബാബു, പി.ആർ. രാധാകൃഷ്ണൻ, എം.വി. ഹരിഹരൻ, കൈരളി സുധീശൻ, ജമീല പൊന്നൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.