hoto
ചെറായി ബീച്ച്‌റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചെറായി ബീച്ച്‌റോഡിൽ പൂച്ചെടികളും തണൽമരങ്ങളും നടൽ കെ.കെ.അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ചെറായി ബീച്ച്‌റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെറായി ബീച്ച്‌റോഡിന്റെ ഓരങ്ങളിൽ പൂച്ചെടികളും തണൽമരങ്ങളും നട്ടു. പള്ളിപ്പുറം റെസിഡന്റ്‌സ് അപ്പക്‌സ് പ്രസിഡന്റ് കെ.കെ. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കെ. പത്മജൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌മെമ്പർ ബിന്ദു തങ്കച്ചൻ, എ.ജി. വിദ്യ, സെക്രട്ടറി ശാന്ത നാരായണൻ, ഡോ. അരുൺ സി.സന്തോഷ്, എ.കെ. മോഹനൻ, കെ.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.