കൊച്ചി: ഓൾ കേരള ഔട്ട്‌ഡോർ അഡ്വർടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ നേതൃസംഗമം നടത്തി. മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ തൊഴിലാളി സംഘടനകൾ നേടിയെടുത്തിട്ടുള്ള അവകാശങ്ങൾ സംരക്ഷിക്കേണ്ടത് തൊഴിലാളികളുടെ ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു. മാത്യു പൊറ്റയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ്, സാബു ജോർജ്, പി.ജെ.കുഞ്ഞുമോൻ, മെൽവിൻ പാദുവ, എം. മുകേഷ്, സി.പി. ബൈജു, കെ. മണികണ്ഠൻ, എസ്. രഞ്ജിത്ത്, കെ.സി. ആനന്ദ് എന്നിവർ സംസാരിച്ചു.