sanu-mohan-

വേ​ണ്ട​ത്ര​ ​പ​ണ​മി​ല്ലാ​തെ​യാ​യി​രു​ന്നു​ ​സാ​നു​ ​മോ​ഹ​ന്റെ​ 27​ ​ദി​വ​സ​ത്തെ​ ​ഒ​ളി​ജീ​വി​തം.​ ​വാ​ട​ക​ ​ഒ​ന്നി​ച്ചു​ത​രാ​മെ​ന്ന​ ​വ്യ​വ​സ്ഥ​യി​ലാ​ണ് ​കൊ​ല്ലൂ​ർ​ ​ബീ​ന​ ​റെ​സി​ഡ​ൻ​സി​യി​ൽ​ ​മു​റി​യെ​ടു​ത്ത​ത്.​ ​വ​ല്ല​പ്പോ​ഴും​ ​ചാ​യ​ ​കു​ടി​ക്കു​ന്ന​തൊ​ഴി​ച്ചാ​ൽ​ ​ഇ​വി​ടെ​നി​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചി​രു​ന്നി​ല്ല.​ ​മൂ​കാം​ബി​ക​ ​ക്ഷേ​ത്ര​ത്തി​ലെ​ ​അ​ന്ന​ദാ​ന​ത്തെ​ ​ആ​ശ്ര​യി​ച്ചാ​യി​രു​ന്നു​ ​ജീ​വി​തം.​ ​കൂ​ടു​ത​ൽ​ ​സ​മ​യ​വും​ ​മു​റി​യി​ൽ​ ​ചി​ല​വ​ഴി​ച്ചു.​ ​മാ​സ്ക് ​മാ​റ്റി​യി​ട്ടേ​യി​ല്ല.​ ​സ്വ​ന്തം​ ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ന​ൽ​കി​യാ​ണ് ​മു​റി​യെ​ടു​ത്ത​ത്.കൈ​യി​ൽ​ ​ചെ​റി​യ​ ​ബാ​ഗ് ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഒ​രേ​ ​ടീ​ഷ​ർ​ട്ടും​ ​ജീ​ൻ​സു​മാ​ണ് ​ആ​റു​ ​ദി​വ​സ​വും​ ​ധ​രി​ച്ച​ത്.​ 15​ന് ​വൈ​കി​ട്ട് ​ഹോ​ട്ട​ൽ​ ​ജീ​വ​ന​ക്കാ​ർ​ ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​ 16​ന് ​രാ​വി​ലെ​ ​മം​ഗ​ലാ​പു​രം​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​നാ​യി​ ​കാ​ർ​ ​ഏ​ർ​പ്പാ​ടാ​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​റാ​യി​​​ര​ത്തോ​ളം​ ​രൂ​പ​യാ​യ​ ​കു​ടി​​​ശി​​​ക​ ​കാ​ർ​ഡ് ​വ​ഴി​ ​അ​ട​യ്ക്കു​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​രാ​വി​ലെ​ ​കാ​ർ​ ​എ​ത്തി​യ​പ്പോ​ഴേ​ക്കും​ ​സാ​നു​ ​മു​ങ്ങി.​ ​മാ​ർ​ച്ച് 22​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ ​പ​ത്തു​വ​രെ​ ​എ​വി​ടെ​യാ​ണ് ​ക​ഴി​ഞ്ഞ​തെ​ന്ന​ ​വി​വ​ര​ങ്ങ​ൾ​ ​സാ​നു​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​സൂ​ച​ന.സാ​നു​ ​മോ​ഹ​ന്റേ​തെ​ന്ന് ​ക​രു​തു​ന്ന​ ​വെ​ള്ള​ ​ഫോ​ക്സ് ​വാ​ഗ​ൺ​ ​അ​മി​യോ​ ​കാ​ർ​ ​കോ​യ​മ്പ​ത്തൂ​രി​ൽ​ ​ഇ​ന്ന​ലെ​ ​ത​മി​ഴ്നാ​ട് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി​യ​താ​യി​ ​സൂ​ച​ന​യു​ണ്ട്.​ ​ഇ​ന്ധ​നം​ ​തീ​ർ​ന്ന് ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​ഇ​ത് ​സാ​നു​വി​ന്റേ​ത് ​ത​ന്നെ​യാ​ണോ​ ​എ​ന്ന് ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.​ ​ര​മ്യ​യു​ടെ​ ​പേ​രി​ൽ​ ​വാ​ങ്ങി​യ​താ​ണ് 2018​ ​മോ​ഡ​ൽ​ ​കാ​ർ.സാ​നു​ ​വൈ​ഗ​യു​മാ​യി​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്ന് ​കാ​റി​ൽ​ ​ഇ​റ​ങ്ങി​യ​ത് 21​ന് ​രാ​ത്രി​ 10​നാ​ണ്.​ ​പി​റ്റേ​ന്ന് ​പു​ല​ർ​ച്ചെ​ 1.46​ന് ​കാ​ർ​ ​വാ​ള​യാ​ർ​ ​ടോ​ൾ​ ​പ്ളാ​സ​യി​ലെ​ത്തി.​ ​എ​റ​ണാ​കു​ളം​-​പാ​ല​ക്കാ​ട് ​നേ​രി​ട്ടു​ള്ള​ ​റൂ​ട്ട് ​ഒ​ഴി​വാ​ക്കി​യ​തി​നാ​ലാ​കും​ ​വാ​ള​യാ​ർ​ ​വ​രെ​ ​ഒ​രു​ ​കാ​മ​റ​യി​ലും​ ​കാ​ർ​ ​പ​തി​ഞ്ഞി​ട്ടി​ല്ല.​ ​വൈ​ഗ​യെ​ ​ഒ​ഴി​വാ​ക്കാ​നെ​ടു​ത്ത​ ​സ​മ​യം​ ​കൂ​ടി​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ ​അ​സാ​ധാ​ര​ണ​ ​സ്പീ​ഡി​ൽ​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ഈ​ ​സ​മ​യം​ ​കൊ​ണ്ട് ​വാ​ള​യാ​ർ​ ​എ​ത്താ​നാ​കൂ.
വൈ​ഗ​യു​ടെ​ ​ശ​രീ​ര​ത്തി​ൽ​ 80​%​ ​ആ​ൽ​ക്ക​ഹോൾ
ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​കാ​ക്ക​നാ​ട് ​റീ​ജ​ണ​ൽ​ ​കെ​മി​ക്ക​ൽ​ ​എ​ക്‌​സാ​മി​നേ​ഴ്‌​സ് ​ല​ബോ​റ​ട്ട​റി​യി​ൽ​ ​ന​ട​ത്തി​യ​ ​വൈ​ഗ​യു​ടെ​ ​ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ​ ​രാ​സ​പ​രി​ശോ​ധ​നാ​ ​ഫ​ല​ത്തി​ൽ​ ​ശ​രീ​ര​ത്തി​ൽ​ ​മ​ദ്യ​ത്തി​ന്റെ​ ​അ​ള​വ് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​നൂ​റ് ​മി​ല്ലി​ ​ഗ്രാം​ ​ര​ക്ത​ത്തി​ൽ​ 80​ ​ശ​ത​മാ​നം​ ​ആ​യി​രു​ന്നു​ ​ആ​ൽ​ക്ക​ഹോ​ൾ​ ​അ​നു​പാ​തം.കേ​വ​ലം​ 11​ ​വ​യ​സ് ​മാ​ത്ര​മു​ള​ള​ ​വൈ​ഗ​ ​ഒ​റ്റ​യ​ടി​ക്ക് ​ഇ​ത്ര​യും​ ​മ​ദ്യം​ ​ക​ഴി​ക്കു​ക​ ​എ​ളു​പ്പ​മ​ല്ല.​ ​
ജ്യൂ​സി​ലോ​ ​കോ​ള​യി​ലോ​ ​ചേ​ർ​ത്ത് ​കു​ടി​പ്പി​ച്ച​താ​കാ​നേ​ ​വ​ഴി​യു​ള്ളൂ.30​ ​ശ​ത​മാ​ന​ത്തി​ൽ​ ​ഏ​റെ​ ​മ​ദ്യാം​ശം​ ​ഉ​ള്ള​പ്പോ​ഴാ​ണ് ​ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കു​ന്ന​ത്.​ ​ല​ക്കു​കെ​ടു​ന്ന​ ​രീ​തി​യി​ൽ​ ​മ​ദ്യ​പി​ച്ച​വ​രി​ൽ​ ​ര​ക്ത​ത്തി​​​ൽ​ 150​ ​ശ​ത​മാ​നം​ ​വ​രെ​ ​ആ​ൾ​ക്ക​ഹോ​ൾ​ ​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​കും.​ ​ഫ്ളാ​റ്റി​ൽ​ ​നി​ന്ന് ​വൈ​ഗ​യെ​ ​ഷീ​റ്റു​ ​പു​ത​പ്പി​ച്ച് ​തോ​ളി​ൽ​ ​കി​ട​ത്തി​യാ​ണ് ​സാ​നു​ ​കാ​റി​ലേ​ക്ക് ​കൊ​ണ്ടു​വ​ന്ന​തെ​ന്ന് ​സാ​ക്ഷി​മൊ​ഴി​യു​ണ്ട്.

മാഞ്ഞുപോയ വൈഗ

കൊച്ചി: തൃക്കാക്കര തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിനിയായിരുന്നു വൈഗ. പഠനത്തിലും സംഗീതത്തിലും നൃത്തത്തിലും മിടുക്കി. മലയാളവും ഇംഗ്ളീഷും കൂടുതെ ഹിന്ദിയും മറാത്തിയും സംസാരിക്കും. ഷാമോൻ നവരംഗം സംവിധാനം ചെയ്ത അഞ്ചു ചെറുസിനിമകൾ ചേർന്ന 'ചിത്രഹാറി'ലെ 'ബില്ലി' യിൽ പ്രധാന വേഷങ്ങളിൽ ഒന്ന് വൈഗ അഭിനയിച്ചു . ഡബ്ബിംഗ് ബാക്കി നിൽക്കെയാണ് മരണം. സാനുവിന്റെ തട്ടിപ്പുകൾ

 2016ൽ പൂനെയിൽ ചിട്ടിക്കമ്പനിയിൽ നിന്ന് 16 ലക്ഷം രൂപ വിളിച്ചെടുത്ത് കുടിശികയാക്കി. ഇതിന്റെ പേരിൽ അറസ്റ്റ് വാറണ്ട്. പൂനെ പൊലീസ് തൃക്കുന്നപ്പുഴയിലെ വീട്ടിലുമെത്തി.

 ഭാര്യ രമ്യയുടെ പേരിലുള്ള കാക്കനാട്ടെ ഫ്ളാറ്റ് പത്ത് ലക്ഷം രൂപയ്ക്ക് അവരറിയാതെ ഏതാനും മാസം മുമ്പ് പണയംവച്ചു.

 രമ്യയുടെ 40 പവൻ സ്വർണം ലോക്ക് ഡൗൺ കാലത്ത് പൂട്ടുപൊളിച്ചെടുത്ത് 11.47 ലക്ഷം രൂപയ്ക്ക് പണയം വച്ചു.

 കൊച്ചിയിലെ പ്രമുഖ ഹോം അപ്ളയൻസസ് സ്ഥാപനത്തിൽ നിന്ന് 1.30 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങി കബളിപ്പിച്ചു.

 ഫ്ളാറ്റിലെയും മറ്റ് പരിചയക്കാരുടെയും പക്കൽ നിന്ന് ലക്ഷങ്ങൾ വായ്പ വാങ്ങി. പൊലീസിനെ കുഴക്കി

 ഒളിവിൽ കഴിഞ്ഞ സാനു ഫോണോ ബാങ്ക് കാർഡുകളോ ഉപയോഗിച്ചില്ല

 ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടില്ല. ആറ് മാസമേ ആയിട്ടുള്ളൂ തൃക്കുന്നപ്പുഴയിലെ ബന്ധുക്കളുമായി ഇടപെട്ട് തുടങ്ങിയിട്ട്.

 സാനുവിന്റെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും ഭാര്യക്ക് പോലും വ്യക്തമായി അറിയില്ല

 അധികമാരുമായും അടുപ്പമില്ല. ഇടപാടുകളെല്ലാം രഹസ്യം

 ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ രക്തപ്പാടുകൾ വൈഗയുടേതല്ല. മറ്റാരുടേതാണെന്ന് കണ്ടെത്താനായില്ല.

 സാനു സ്വന്തം ഫോൺ​ വിറ്റ് ഭാര്യയുടെ ഫോണാണ് കുറച്ചുനാളായി ഉപയോഗിച്ചിരുന്നത്.

നേടിയ സമ്പത്ത് എവിടെപ്പോയി

സാനു സ്വന്തമായും കബളിപ്പിച്ചും നേടിയ വലിയ തുകകൾ എന്തിന് ചെലവഴിച്ചെന്ന് ഇപ്പോഴും വ്യക്തമല്ല. കൊച്ചിയിലെ ഇന്റീരിയർ ഡിസൈൻ ബിസിനസിനായി കക്ഷികളിൽ നിന്ന് മുൻകൂർ പണം വാങ്ങിയിരുന്നു. ലോട്ടറിയിലും ഓൺലൈൻ ചൂതാട്ടത്തിലും വലിയ തോതിൽ പണം നഷ്ടപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. ഗോവയിലെ കസിനോകളിൽ ചൂതാട്ടത്തിന് പോകണമെന്ന കാര്യം ചിലരുമായി പങ്കുവച്ചിരുന്നു. എന്തിന് വൈഗയെ അപായപ്പെടുത്തണം സാനുവിനും രമ്യയ്ക്കും ജീവനായിരുന്ന വൈഗയെ എന്തിന് അപായപ്പെടുത്തിയെന്ന കാര്യം ഇനി വെളിച്ചത്തു വരാനിരിക്കുന്നതേയുള്ളൂ. അത് പറയാൻ കഴിയുന്ന ഏകവ്യക്തിയും സാനുവാണ്. മറ്റാരെങ്കിലും കുടുംബത്തിന് മേൽ ഭീഷണി ഉയർത്തിയിരുന്നോ, എന്തിനാണ് വൈഗയെ മദ്യം കൊടുത്ത് മയക്കിയത്, എന്തിനാണ് നാടുവിട്ടത്, ഈയിടെ മാത്രം ബന്ധുക്കളുമായി എന്തിന് അടുത്തു, രമ്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, എന്തിന് സ്വന്തം ആധാർ കാർഡ് ഉപയോഗിച്ച് സ്വന്തം പേരിൽ കൊല്ലൂരിൽ മലയാളിയുടെ ഹോട്ടലിൽ മുറിയെടുത്തു തുടങ്ങിയ കാര്യങ്ങൾക്കും ഉത്തരം കിട്ടേണ്ടതുണ്ട്. മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കളമശേരി മെഡിക്കൽ കോളേജിലെ ഫെോറൻസിക് സർജൻ ഡോ.എ.കെ.ഉന്മേഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വൈഗ മുങ്ങി മരിച്ചതാണെന്ന് അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നുമില്ല. സാധാരണ മുങ്ങി മരണത്തിന് സമാനമാണ് ലക്ഷണങ്ങൾ. അബോധാവസ്ഥയിൽ വെള്ളത്തിൽ വീണ ശേഷം ബോധം വന്നിട്ടുമുണ്ടാകാം. കെമിക്കൽ ലാബിന്റെ റിപ്പോർട്ടിൽ വൈഗയുടെ ശരീരത്തിൽ ആൾക്കഹോൾ സാന്നിദ്ധ്യം വ്യക്തമാക്കിയപ്പോഴും ലൈംഗിക അതിക്രമ സാദ്ധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. മുഖം രക്ഷിച്ച് പൊലീസ് വൈഗ കേസിന്റെ പേരിൽ ഒരു മാസത്തോളം ആക്ഷേപശരങ്ങളേറ്റ കൊച്ചി പൊലീസിന് പിടിവള്ളിയായി സാനു മോഹന്റെ അറസ്റ്റ്. ഡി.സി.പി ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി കെ.ശ്രീകുമാർ, തൃക്കാക്കര ഇൻസ്പെക്ടർ കെ.ധനപാലൻ എന്നിവരുടെ നേതൃത്വത്തിൽ ഉൗണുമുറക്കവും ഉപേക്ഷിച്ച് ആറ് സംഘങ്ങൾ കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും സാനുവിനെ തേടി അക്ഷരാർത്ഥത്തിൽ അലഞ്ഞു. കാർ കണ്ടെത്താൻ കഴിയാതെ പോയതും പ്രതിസന്ധി സൃഷ്ടിച്ചു. ഒന്നര ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. നൂറുകണക്കിന് പേരെ ചോദ്യം ചെയ്തും മൊഴിയെടുത്തും രേഖകൾപരിശോധിച്ചും ഓടിനടക്കുകയായിരുന്നു പൊലീസുകാർ. സാനുവിനെ കൊല്ലൂരിൽ കണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പൊലീസ് സംഘത്തിന് പ്രതീക്ഷ ഉണർന്നത്.