അങ്കമാലി: വള്ളികുന്നത്ത് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ബാലസംഘം അങ്കമാലി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഏരിയാ കൺവീനർ കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമൃത ഷാജി അദ്ധ്യക്ഷയായി. സെക്രട്ടറി വിഷ്ണു ഷാജി, അജിൽ എ.ബി, റോജീസ് മുണ്ടപ്ലാക്കൽ, എം.കെ. റോയി തുടങ്ങിയവർ പ്രസംഗിച്ചു.