തൈക്കൂടം: സ്മിതാ ക്ലബിന്റെ നേതൃത്വത്തിൽ കൊച്ചി ഐ.എം.എ, കൊച്ചിൻ ബ്ലഡ് ഡൊണേഷൻ ഫോറം എന്നിവരുടെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് കൗൺസിലർ മേഴ്സി, മുൻകൗൺസിലർ എ.ബി. സാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടൈറ്റസ് കൂടാരപ്പള്ളി അദ്ധ്യക്ഷതവഹിച്ചു. ജോണി പി.ആന്റണി, ടി.എ. വർഗീസ്, സേവ്യർ പി.ആന്റണി, വയോജനക്ലബ് സെക്രട്ടറി അന്നമ്മ തോമസ്, രാജീവ് മേനോൻ എന്നിവർ സംസാരിച്ചു.