covid-anu-naseekaranam
തോട്ടുമുഖം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ തോട്ടുമുഖം മേഖലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ

ആലുവ: തോട്ടുമുഖം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. തോട്ടുമുഖം മുതൽ മഹിളാലയം വരെയുള്ള ഭാഗങ്ങളിൽ പൊതുനിരത്തിലും പൊതുകാനകളിലെല്ലാം മരുന്നടിച്ചു. പഞ്ചായത്ത് മെമ്പർ നജീബ് പെരിങ്ങാട്ട്, അസോസിയേഷൻ പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ, ഫൈസൽ മണ്ണാറത്ത്, നൈഫ് പെരുമന തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറിയായി ഷമീർ കല്ലിങ്കലിനെ തിരഞ്ഞെടുത്തു. ഹാരിസ് അമമനാംപ്പറമ്പിൽ, നൗഷാദ് അഞ്ചാം പരുത്തി, റഷീദ് പെരുമ നതോട്ടം, കെരിം കല്ലുങ്കൽ, സലാം പെരിങ്ങാട്ട് എന്നിവർ സംസാരിച്ചു.