മൂവാറ്റുപുഴ: കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഇന്നലെ രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ സി.ഐക്കും, എസ്.ഐക്കും കൊവിഡ് പോസിറ്റീവായി. ഇതുൾപ്പടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.
പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥരിലും കൊവിഡ് പടരുന്നത്. കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്കിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ബാങ്ക് അടച്ചു.