kk-asharaf
കെ.സി. പ്രഭാകരൻ രണ്ടാം ചരമവാർഷിക അനുസ്മരണം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.സി. പ്രഭാകരന്റെ രണ്ടാം ചരമവാർഷികം സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. സോമൻ പതാക ഉയർത്തി. വി. സെയ്തുമുഹമ്മദ്, എൻ.കെ. കുമാരൻ, പി.എ. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.