അങ്കമാലി: വീടിന് മുന്നിലെ ഗേറ്റിൽ രക്തമൊഴുകിയ പാടുകണ്ട് വീട്ടുകാർ ഭയാശങ്കയിലായി. എടക്കുന്ന് പള്ളിക്ക് സമീപം താമസിക്കുന്ന കല്ലറ ചുള്ളി സി.പി. ജോസിന്റെ വീടിന് മുന്നിലാണ് സംഭവം. രാവിലെ 6.45 ഓടെ കുർബാനയ്ക്ക് പോകാനിറങ്ങിയ ജോസിന്റെ ഭാര്യ ഡെയ്‌സിയാണ് ചോര ആദ്യം കണ്ടത്. ഉടനെ സമീപവാസികളെ അറിയിച്ചു.
ഇരുമ്പ് പൈപ്പുകൊണ്ട് പണിതിരിക്കുന്ന ഗേറ്റിന്റെ മുകളിൽ നിന്ന് താഴെവരെ ചോര ഒഴുകിയിട്ടുണ്ട്. കുറച്ചു ചോര താഴെ വീണു കിടപ്പുണ്ടായിരുന്നു. വാർഡ് അംഗം അറിയിച്ചതിനെ തുടർന്ന് അങ്കമാലി
പൊലീസെത്തി വിശദമായ പരിശോധന നടത്തി. ഗേറ്റിലൂടെ ഒഴുകിയ രക്തത്തിന്റെ സാമ്പിളെടുത്ത് പരിശോധനയ്ക്കായി അയച്ചു. ഫലം വന്നാലേ ഇത് മനുഷ്യ രക്തമാണോയെന്ന് സ്ഥിരീകരിക്കാനാവൂ. പ്രദേശത്ത് രാത്രി പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.