കൊച്ചി: ജില്ലയെ പേടിപ്പിച്ച് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു.ഇന്നലെ 2835 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഏറ്റവും ആശങ്കയെന്ന് വിലയിരുത്തിയ കോഴിക്കോടിനെ പോലും പിന്നിലാക്കിയാണ് ജില്ലയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത്.സ്ഥിതി സങ്കീർണമാണെന്നാണ് വിലയിരുത്തൽ.അതേസമയം ഉറവിടമറിയാത്ത കേസുകൾ ഉയരുന്നതും ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 88 പേരുടെ ഉറവിടം വ്യക്തമല്ല. ഒരാഴ്ചക്കിടെ രോഗബാധിതരായ 265 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
2741 പേർ സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 10 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്ത് നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവർത്തകരും കൊവിഡ് പോസിറ്റീവായി.
രോഗികളുടെ എണ്ണം കുതിക്കുമ്പോഴും രോഗമുക്തർ ജില്ലയിൽ താഴേക്കാണ്. 335 പേരാണ് രോഗമുക്തരായത്. 2257 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 58 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 30496 ആണ്.നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം14472.
14664 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
പ്രാദേശിക കണക്ക്
• തൃപ്പൂണിത്തുറ - 88
• തൃക്കാക്കര - 74
• മരട് - 68
• ഫോർട്ട് കൊച്ചി - 66
• വെങ്ങോല - 60
• പള്ളുരുത്തി - 54
• കീഴ്മാട് - 53
• രായമംഗലം - 50
• കോട്ടുവള്ളി - 48
• ശ്രീമൂലനഗരം - 47
• വരാപ്പുഴ - 46
• ആലങ്ങാട് - 45
• പള്ളിപ്പുറം - 44
• ചേരാനല്ലൂർ - 43
• കളമശ്ശേരി - 41
• കിഴക്കമ്പലം - 41
• ആമ്പല്ലൂർ - 40
• വാഴക്കുളം - 40
• തിരുമാറാടി - 37
• പാമ്പാകുട - 37
• ഇടപ്പള്ളി - 35
• ചെല്ലാനം - 35
• വൈറ്റില - 35
• മുളവുകാട് - 33
• ആലുവ - 32
• എളംകുന്നപ്പുഴ - 32
• നെടുമ്പാശ്ശേരി - 32
• തോപ്പുംപടി - 31
ചികിത്സയിൽ കഴിയുന്നവർ
• കളമശേരി മെഡിക്കൽ കോളേജ് - 39
• പി വി എസ് - 39
• ജി എച്ച് മൂവാറ്റുപുഴ- 31
• ഡി എച്ച് ആലുവ- 20
• പള്ളുരുത്തി താലൂക്ക് ആശുപത്രി - 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-30
• പറവൂർ താലൂക്ക് ആശുപത്രി - 2
• സഞ്ജീവനി – 52
• സിയാൽ- 106
• സ്വകാര്യ ആശുപത്രികൾ - 763
• എഫ് എൽ റ്റി സികൾ - 143
• എസ് എൽ റ്റി സി കൾ-224
• വീടുകൾ- 10147
ഇന്ന് തീരും വാക്സിൻ
ജില്ലയിൽ വാക്സിൻ ക്ഷാമം അതിരൂക്ഷം. മാസ് വാക്സിനേഷൻ ഉപേക്ഷിച്ചു. വാക്സിൻ എത്തിക്കാനുള്ള നടപടികൾ ഊർജമാക്കിയിട്ടുണ്ടെങ്കിലും എത്ര ഡോസ് ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്.നിലവിൽ 30000 ഡോസാണ് ജില്ലയുടെ കരുതൽ ശേഖരത്തിലുള്ളത്. ഇന്ന് ഇവ കുത്തിവയ്പ്പിനായി കൈമാറും. ഇതോടെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയിൽ വാക്സിനേഷൻ പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലെത്തും.കുത്തിവയ്പ്പ് മുടങ്ങാത്ത വിധം വാക്സിൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.ആവശ്യത്തിനുള്ള വാക്‌സിൻ ലഭ്യമായാൽ മാത്രമേ മാസ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇനി പ്രവൃത്തിക്കുകയുള്ളു.
158 ക്യാമ്പുകളാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ ആരംഭിച്ചത്. 60 വയസിന് മുകളിലുള്ളവർക്കുള്ള കുത്തിവെപ്പുകൾ ഇവിടെയാണ് എടുത്തിരുന്നത്. എന്നാൽ 45 ന് വയസിന് മുകളിലുള്ളവർക്ക് കുത്തിവെയ്പ്പ് തുടങ്ങിയതോടെ കൂടുതൽ ആളുകൾ പേര് രജിസ്റ്റർ ചെയ്യാൻ എത്തിയിരുന്നു. ഇതോടെ കുത്തിവയ്പ്പ് കേന്ദ്രം 191 ആയി ഉയർത്തി.ഇന്നു മുതൽ ഏതാനും സർക്കാർ കേന്ദ്രങ്ങൾ മാത്രമാകും വാക്‌സിൻ നൽകുക. സ്വകാര്യ ആശുപത്രികൾ വഴിയുള്ള കുത്തിവെയ്പുകൾ പൂർണ്ണമായും അവസാനിപ്പിച്ചിട്ടുണ്ട്.
ഇതുവരെ വാക്‌സിൻ നൽകിയത് 6,88,000 പേർക്ക്
ആദ്യ ഡോസ് നൽകിയത് 5,99,000 പേർക്ക്