കൂത്താട്ടുകുളം: ദേശീയ ഹരിത സേനയുടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ 'ഭാരത് കാ അമൃത് മഹോത്സവ്' ആരംഭിച്ചു. പ്രതിവാരപരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഉദ്യാനത്തിൽ പക്ഷികൾക്ക് കുടിവെള്ള സൗകര്യമൊരുക്കി പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി പാർവ്വതി ബി നായർ നിർവഹിച്ചു. ഡോ. സലിം അലിയുടെ നേതൃത്വത്തിൽ 22-ാം തിയ്യതി വരെ പരിപാടികൾ നടക്കും. വീടിനും സ്കൂളിനും ചുറ്റുമുള്ള പക്ഷിമൃഗാദികൾക്ക് കുടിവെള്ള സൗകര്യമൊരുക്കൽ, പ്ലാസ്റ്റിക് വസ്തുക്കൾ നീക്കം ചെയ്യലും, പാഴ്‌വസ്തുക്കളിൽ നിന്നും കൗതുകവസ്തു നിർമ്മാണവും പ്രദർശനവും, പ്ലാസ്റ്റിക് പുനരുപയോഗ സംസ്‌കരണ ബോധവത്കരണം, പൂന്തോട്ടം പച്ചക്കറിത്തോട്ടം നിർമ്മാണം, വിവിധ ഓൺലൈൻ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.