kanive
അണുനശീകരണം നടത്തിയ എരൂർ കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തകർ

തൃപ്പൂണിത്തുറ: എരൂർ സൗത്ത് കനിവ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങളിൽ അണുനശീകരണം നടത്തി. കോ ഓർഡിനേറ്റർ എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം ബി. എസ്. നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം മണികണ്ഠൻ, എരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് വി.ജി. സുധികുമാർ, കനിവ് ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, ഐ.എ. രാജേഷ്, ഷിനു എം. മാത്യു തുടങ്ങിയവർ പങ്കെടുത്തു. വിവിധ അങ്കണവാടികൾ, വായനശാല, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്.