കൊച്ചി:കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ എറണാകുളത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ തീരുമാനമായി. ഇന്നലെ വൈകിട്ടാണ് മന്ത്രി പ്രത്യേക യോഗം വിളിച്ചത്. കളമശേരി മെഡിക്കൽകോളേജിനെ വീണ്ടും സമ്പൂർണ കൊവിഡ് ആശുപത്രിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ചു ദിവസം കൊണ്ട് ഡൊമിസെയിൽ കെയർ സെന്ററുകളും (ഡിസിസി) സിഎഫ്എൽടിസികളും സജ്ജമാക്കും. തിങ്കളാഴ്ച ജില്ലാതലയോഗം കൂടും.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽഖർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. ദിലീപ്, ഡി.എം.ഒ. ഡോ. കുട്ടപ്പൻ, ഡി.പി.എം. ഡോ. മാത്യൂസ് നമ്പേലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തീരുമാനങ്ങൾ

1.ആലുവ ജില്ലാ ആശുപത്രിയിൽ 100 ഐ.സി.യു. കിടക്കകൾ അടുത്തയാഴ്ച പൂർണസജ്ജമാക്കും

2.ഫോർട്ട്കൊച്ചി താലൂക്കാശുപത്രി പൂർണമായും കൊവിഡ് ആശുപത്രിയാക്കും.

3.ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റിബ്ലോക്ക് ഒരാഴ്ച കൊണ്ട്‌ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കും.

4.സർക്കാർമേഖലയിൽ 1000 ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കും.ഓക്‌സിജന്റെ ലഭ്യതയും ഉറപ്പ് വരുത്തും

5.ആശുപത്രികളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിക്കും

6.സ്വകാര്യ ആശുപത്രികളിലെ 10 ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കും