pramod
വെട്ടേറ്റ പ്രമോദ് ആശുപത്രിയിൽ

പെരുമ്പാവൂർ: ബൈക്കിൽ അമിതവേഗത്തിൽ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്ത ആളെ യുവാക്കൾ ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇളമ്പകപ്പിള്ളി ഉരുളയ്ക്കൽക്കുടി പ്രമോദാണ് (46) തലയ്ക്കും പുറത്തും വെട്ടേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇന്നലെ വൈകിട്ട് നാലോടെ് ഇളമ്പകപ്പിള്ളിയിൽ വച്ചായിരുന്നു സംഭവം. കോടനാട് സ്വദേശികളായ അനന്തു, സൂരജ് എന്നിവ‌ർക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണ്. പരിക്കേറ്റ പ്രമോദിനെ ആദ്യം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇയാൾ പ്രാദേശിക ബി.ജെ.പി പ്രവ‌ർത്തകനാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് കോടനാട് പൊലീസ് പറഞ്ഞു.