കൊച്ചി: ഈ വർഷത്തെ മികച്ച എൻ.സി.സി കേഡറ്റിനുള്ള അവാർഡ് ലഭിച്ച എസ്. അനിരുദ്ധിനെ തൃക്കാക്കര സ്വസ്തി ട്രസ്റ്റ് അനുമോദിച്ചു. തൃക്കാക്കര ശ്രീഭഗവതി അമ്പലം പൂക്കോട്ട് രവിവർമസഭാഗൃഹത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര വാമനമൂർത്തി അമ്പലം വാർഡ് മുനിസിപ്പൽ കൗൺസിലർ പ്രമോദ് തൃക്കാക്കര സമ്മാനം കൈമാറി. എറണാകുളം മഹാനഗർ സഹസംഘചാലക് പ്രൊഫ. ഡോ. കൃഷ്ണമൂർത്തി അദ്ധ്യക്ഷനായിരുന്നു. തൃക്കാക്കര നഗർ സംഘചാലക് പ്രൊഫ. ഡോ. ശിവപ്രസാദ് സംസാരിച്ചു.