പറവൂർ: കോട്ടയിൽ കോവിലകം പാറക്കടവ് പുഴയിൽ കക്ക വരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എരൂർ കോഴിവെട്ടം വെളിയിൽ തച്ചിലു പറമ്പിൽ സുന്ദരന്റെ മകൻ സുമീഷ് (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7നാണ് അപകടം. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കളോടൊപ്പം കോട്ടയിൽ കോവിലകത്തുള്ള മറ്റൊരു സുഹൃത്തായ മനുവിന്റെ വീട്ടിലെത്തിയ സുമീഷ് പുഴയിൽ കക്ക വാരാൻ മനു ഇറങ്ങുന്നത് കണ്ട് കുടെ ഇറങ്ങിയതായിരുന്നു. മനുവിന്റെ കരച്ചിൽ കേട്ടാണ് സുമീഷിനെ കാണാതായ വിവരം കരയിലുള്ള മറ്റ് കൂട്ടുകാരറിയുന്നത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിക്കും. മാതാവ്: ഉഷ. സഹോദരി: സുമിത