മൂവാറ്റുപുഴ: ദുരന്ത നിവാരണ നിയമ പ്രകാരം ആവോലി ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ അപകടകരമായ അവസ്ഥയിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണം. ഇവ മുറിച്ചുമാറ്റാത്തപക്ഷം അതുമൂലം ഉണ്ടാകുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും വൃക്ഷ ഉടമ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ആവോലി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.