അങ്കമാലി: നായത്തോട് എസ്.എൻ.ഡി.പി ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യൂണിയൻ കൗൺസിലർ സജീവൻ ഇടച്ചിറ, നായത്തോട് വിജയൻ, ഷാജിനാഥപ്പണിക്കർ, സുനീഷ് പട്ടേരിപ്പുറം, ശരത്, ഷാൻ ഗുരുക്കൾ, ലത ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ടി.ജി. സുരേന്ദ്രൻ (പ്രസിഡന്റ് ), കെ.ആർ. ഷാജിനാഥപ്പണിക്കർ (വൈസ് പ്രസിഡന്റ്), കെ.ഡി. ദിവാകരൻ (സെക്രട്ടറി), ടി.കെ. വിജയൻ ( യൂണിയൻ കമ്മിറ്റി മെമ്പർ ), അംബിക സുബ്രഹ്മണ്യൻ, ജയന്തി റോയി, സി.കെ. പ്രദീപ്, കെ.കെ. ബിജു, ബിജു ദാമോദരൻ, സി.എൻ. മനോജ്, ടി.എസ്. മോഹനൻ (കമ്മിറ്റി അംഗങ്ങൾ), അരുണ ദിവാകരൻ, സി.കെ. ദാസൻ, ടി.ജി. ഷാജി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.