kothakalangara
കോതകുളങ്ങര അണ്ടർപാസേജിലെ മാലിന്യക്കൂമ്പാരം

അങ്കമാലി: കരയാംപറമ്പ് പാലത്തിന് കിഴക്കുവശത്ത് കോതകുളങ്ങര അണ്ടർ പാസേജിലേക്ക് ഇറങ്ങുന്നിടത്ത് വീണ്ടും മാലിന്യക്കൂമ്പാരം. മാഞ്ഞാലിത്തോടിന് ഓരത്താണ് മാലിന്യനിക്ഷേപം. നല്ല മഴ ചെയ്യുന്നതോടെ ഇവ തോട്ടിലേക്കൊഴുകും. ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന മാലിന്യം നഗരസഭാ അധികൃതർ അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.