കളമശേരി: കാൻസർ രോഗികൾക്ക് മാനസിക പിന്തുണയുമായി കുസാറ്റിലെ സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് അസി. പ്രൊഫ.ഡോ.മനു മെൽവിൻ ജോയ് തയ്യാറാക്കുന്ന 'ഐ കാൻ ' ആപ്പിന്റെ ഐ പ്ലസ് എന്ന ഭാഗ്യചിഹ്നം ലേക് ഷോർ ആശുപത്രിയിൽ ഡോ.വി.പി. ഗംഗാധരനും സിനിമാതാരവും സംവിധായകനുമായ സിദ്ധാർത്ഥ് ശിവയും ചേർന്ന് പ്രകാശനം ചെയ്തു.
മികച്ച ഭിന്നശേഷി കലാകാരനുള്ള കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ അഞ്ചൻ സതീഷാണ് ഭാഗ്യചിഹ്നം രൂപകല്പന ചെയ്തത്.