photo
കോട്ടൂർ ബാഹുലേയന്റെ കൃഷിയിടത്തിൽ വിളഞ്ഞ റോബസ്റ്റ വാഴക്കുല

വൈപ്പിൻ: നാടിന്റെ പൊതുപ്രശ്‌നങ്ങൾ പരിഹരിക്കാൻ പലവട്ടം ഒറ്റയാൾസമരം നടത്തി ശ്രദ്ധേയനായ കോട്ടൂർ ബാഹുലേയനെന്ന 80കാരന് ഇപ്പോൾ കൊവിഡ് കാലമായതിനാൽ ഒറ്റയാൾ കൃഷിയിലാണ് ശ്രദ്ധ. നാലരസെന്റിലാണ് കൃഷി. വാഴ, ചേമ്പ്, ചെറുകിഴങ്ങ്, മുളക്, വെറ്റില എന്നിവയ്‌ക്കൊപ്പം ചന്ദനവും, രക്തചന്ദനവുമുണ്ട്. കഴിഞ്ഞദിവസം റോബസ്റ്റയുടെ വിളവെടുത്തു. എടവനക്കാട് സെയ്തുമുഹമ്മദ് റോഡിൽ ശ്രീനാരായണ സേവാസംഘത്തിന് തെക്കുവശമാണ് ബാഹുലേയൻ താമസിക്കുന്നത്. രണ്ടാമത്തെ മകൾ സിനിയും കുടുംബവും ഒപ്പമുണ്ട്. മണ്ണിലാണ് ജീവാംശമെന്നാണ് ബാഹുലേയന്റെ സിദ്ധാന്തം.