ഇടപ്പള്ളി: പച്ചാളം കാട്ടുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് 21ന് രാവിലെ 9.15ന് കൊടിയേറും. മേൽശാന്തി സുബ്രഹ്മണ്യഭട്ട് മുഖ്യകാർമികത്വം വഹിക്കും. എല്ലാദിവസവും രാത്രി എട്ടിന് ഭജന, ഒമ്പതിന് രഥശീവേലി. 22,23 തീയതികളിൽ രാവിലെ എട്ടിന് സമ്പൂർണ നാരായണീയം. 27ന് വലിയവിളക്ക് മഹോത്സവം. 28ന് താലപ്പൊലി മഹോത്സവം. രാവിലെ എട്ടിന് കാഴ്ചശീവേലി, ഉച്ചയ്ക്ക് 12ന് പഞ്ചാരിമേളം,വൈകിട്ട് 5ന് പകൽപ്പൂരം, മേജർസെറ്റ് പഞ്ചവാദ്യം, രാത്രി എട്ടിന് പാണ്ടിമേളം, 11.30ന് തായമ്പക. 29ന് വെളുപ്പിന് ഒന്നിന് രഥശീവേലി, 3.30ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ്, 4ന് താലപ്പൊലി എഴുന്നള്ളിപ്പ്, പുലർച്ചെ ആറിന് അവഭ്യഥസ്നാനം, കൊടിയിറക്കം.