cusat-alunnini
കുസാറ്റിൽ ഡോ.എ.കെ.മേനോൻ എൻഡോവ്മെന്റ് പദ്ധതിക്കായി പൂർവ വിദ്യാർത്ഥി അസോസിയേഷൻ സമാഹരിച്ച ഇരുപത്തിയൊന്നു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡൻ്റ് ഡോ.സുമം മേരി ഇടിക്കുള വൈസ് ചാൻസലർ ഡോ.കെ.എൻ.മധുസൂദനന് കൈമാറുന്നു

കളമശേരി: കുസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പ് സ്ഥാപക മേധാവിയായിരുന്ന ഡോ. ആലുപറമ്പിൽ കൃഷ്ണമേനോന്റെ സ്മരണാർത്ഥം എൻഡോവ്മെന്റ്റ് പദ്ധതി ആരംഭിക്കുന്നു. വകുപ്പിലെ എം.ടെക് പ്രോഗ്രാമുകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളിലൊരാൾക്ക് പ്രതിവർഷം 40,000 രൂപ സ്കോളർഷിപ്പ് നൽകും. പ്രഗത്ഭരെ പങ്കെടുപ്പിച്ച് ഡോ.എ.കെ. മേനോൻ സ്മാരക ദ്വിവത്സര പ്രഭാഷണവും സംഘടിപ്പിക്കും. ഇതിനായി പൂർവവിദ്യാർത്ഥി അസോസിയേഷൻ സമാഹരിച്ച 21,00000 ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഡോ. സുമം മേരി ഇടിക്കുള വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനന് കൈമാറി.