പിറവം: 2020 -21 വാർഷിക പദ്ധതിക്കായി നീക്കിവെച്ച തുകയിൽ നൂറ് ശതമാനം ചെലവഴിച്ച് എറണാകുളം ജില്ലയിൽ മൂന്നാം സ്ഥാനം പിറവം നഗരസഭ കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ പതിനേഴാം സ്ഥാനത്താണ് പിറവത്തിന്. 224 പദ്ധതികളിലായി 52363000 രൂപയാണ് ചെലവഴിച്ചത്.