നെടുമ്പാശേരി: പാറക്കടവ് ബ്ളോക്ക് പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ അവലോകനയോഗം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൊവിഡ് പരിശോധനയ്ക്ക് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ ഉടൻ ആരംഭിക്കും.
ആശാ വർക്കർമാർക്കും പൾസ് ഓക്‌സിമീറ്റർ നൽകും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകൾക്ക് ബ്ളോക്ക് പഞ്ചായത്ത് പദ്ധതിവിഹിതവും നൽകും. വാർഡുതലത്തിൽ ജാഗ്രതാസമിതികൾ ഊർജിതമാക്കും. കൊവിഡ് ബോധവത്കരണത്തിനായി കലാകാരന്മാരുടെ സേവനം തേടും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷെറൂബി സെലസ്റ്റീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷബീർ അലി, അമ്പിളി ഗോപി, സെക്രട്ടറി കെ.കെ. ശങ്കരൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.