പറവൂർ: വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമം മഠാധിപതിയായിരുന്ന സ്വാമിനി അമൃതമാതയുടെ പന്ത്രണ്ടാമത് സമാധിദിനാചരണം നാളെ നടക്കും. ആശ്രമത്തിൽ രാവിലെ ആറിന് ഗുരുപൂജ, ആറരക്ക് അർച്ചന, പ്രാർത്ഥന, ഏഴരക്ക് ഹോമം, പത്തിന് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന തുടർന്ന് സമൂഹപ്രാർത്ഥന. വൈകിട്ട് ആറരക്ക് മോക്ഷദീപം തെളിക്കൽ.