മൂവാറ്റുപുഴ: ഇസ്ലാമിക മന:ശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഡോ.സിദ്ധീഖ് ബാഖവിയ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആദരിച്ചു. വെസ്റ്റ് മുളവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ.മാത്യു കുഴൽ നാടൻ ഡോ.സിദ്ധീഖ് ബാഖവിക്ക് ഉപഹാരം നൽകി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ. എം. അബ്ദുൾ മജീദ് യോഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സിംപിൾ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് മുളവൂർ ജുമാ മസ്ജിദ് ഇമാം നവാസ് ബാഖവി, പഞ്ചായത്ത് മെമ്പർ എം.എസ്.അലി, മുൻ മെമ്പർമാരായ പി.പി. മൈതീൻ, ഒ.എം.സുബൈർ, സീനത്ത് അസീസ്, സെക്രട്ടറി കെ.എം.റഫീഖ്, ട്രഷറർ അബ്ദുൾകരീം, അബ്ദുസലാം മൗലവി എന്നിവർ പ്രസംഗിച്ചു.