accident-paravur
ദേശീയപാതയിൽ കണ്ടെയ്നറിന് പിന്നിൽ കണ്ടെയ്നർ ഇടിച്ചുണ്ടായ അപകടം

പറവൂർ: ദേശീയപാത 66ൽ മൂത്തകുന്നത്തിനടുത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചു. ലേബർ കവലയ്ക്കു മൂത്തകുന്നം കവലയ്ക്കും ഇടയിൽ ബാങ്ക് ഒഫ് ഇന്ത്യ ശാഖക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന ലോറി റോഡിൽനിന്നും തെന്നിമാറി. വന്നിടിച്ച ലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ആർക്കും പരിക്കില്ല. വല്ലാർപാടത്തുനിന്നും പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് പോയ ലോറികളാണ് അപകടത്തിൽപ്പെട്ടത്.