പിറവം: പിറവത്ത് കൊവിഡ് മാനദണ്ഡങ്ങൾ പരിശോധിക്കാനും നടപടികൾ കർശനമാക്കാനും തീരുമാനം. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എസ്.ഐമാരുടെ 4 സ്ക്വാഡുകളാണ് പരിശോധനക്ക് ഇറങ്ങുന്നത്. വിവാഹങ്ങൾ, പള്ളികൾ,ക്ഷേത്രങ്ങൾ തുടങ്ങി ആളുകൾ കൂടാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പരിശോധനയും നിരീക്ഷണവും നടത്തും. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കണ്ടാൽ കർശനമായി നടപടി സ്വീകരിക്കും.