പറവൂർ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന പൊലീസിന്റെ ടാർജെറ്റ് പണപ്പിരിവ് പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ആവശ്യപ്പെട്ടു. പൊലീസ് ഓഫീസർമാർക്ക് ടാർജെറ്റ് കൊടുത്ത് ജനങ്ങളെ ഭീഷണിപ്പെടുത്തി പിഴയും കേസുമെടുപ്പിക്കുന്നത് ശരിയായ രീതിയല്ല. സർക്കാർ എല്ലാരീതിയിലും പരാജയപ്പെട്ടപ്പോൾ ജനങ്ങളെ ഭയപ്പെടുത്താനേ ഇത്തരം നിർദ്ദേശങ്ങൾക്ക് കഴിയുകയുള്ളുയെന്നും ധനപാലൻ പറഞ്ഞു.