കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ നിലവിൽ കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അജയൻ അറിയിച്ചു.
കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചതുകൊണ്ടാകാം പ്രതിദിനരോഗികളുടെ എണ്ണം വർധിച്ചതെന്നും ജനങ്ങൾ എല്ലാതരത്തിലുമുള്ള മുൻകരുതലുകളും എടുക്കണമെന്നും അജയൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്ക് സൗകര്യങ്ങളിൽ അപര്യാപ്തത നേരിടുന്നുണ്ടെന്നും അതിനാൽ തന്നെ എല്ലാവരും സ്വയം മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.