ആലുവ: യുവാവിനെ ആക്രമിച്ച് മൊബൈൽഫോണും മൂവായിരം രൂപയും പട്ടാപ്പകൽ തട്ടിയെടുത്തതായി പരാതി. ചുണങ്ങംവേലി ഊരിൽ വീട്ടിൽ തോമസ് മകൻ ആന്റോയുടെ സ്മാർട്ട് ഫോണും തുകയുമാണ് തട്ടിയെടുത്തത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.30 ഓടെ എസ്.എൻ.ഡി.പി സ്‌കൂളിന് സമീപം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലാണ് രണ്ടുപേർ തടഞ്ഞുനിർത്തി ഫോണും പണവും പിടിച്ചുപറിച്ചത്. തുരുത്ത് പാലത്തിനടുത്തേക്ക് ഫോണുമായി ഓടിപ്പോയ ഇവരെ പിന്തുടർന്നപ്പോൾ പുഴയിലേക്ക് തള്ളിയിടുമെന്ന് പറഞ്ഞ് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതോടെ ആന്റോ പിൻവാങ്ങുകയായിരുന്നു. ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകി.