കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത എന്ന പേരിൽ ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻ ഗുനിയ തുടങ്ങി മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് .എ.പോൾ , വത്സ വേലായുധൻ, ഡോളി ബാബു, രജിത ജയ്മോൻ മെഡിക്കൽ ഓഫീസർ ഡോ.രാജിക കുട്ടപ്പൻ ,ഡോ.വിവേക്, എൻ.പി.രാജീവ്, പോൾ.കെ.പോൾ , ജൂനിയർ ഹെത്ത് ഇൻസ്പക്ടർ സലിം എന്നിവർ സംസാരിച്ചു.