arekadtemple
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുളവൂർ അറേക്കാട് ദേവീ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നു

മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുളവൂർ അറേക്കാട് ദേവീ ക്ഷേത്രം സന്ദർശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം നടത്തിയത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് ദേവസ്വം ബോർഡിന്റെ പരിഗണനയിലാണ്. ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിനെ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എ.ജി.ബാലകൃഷ്ണൻ, സെക്രട്ടറി വി.ഡി.സിജു എന്നിവർ ചേർന്ന് സ്വീകരിച്ചു. സി.പി.എം.ഏരിയ ആക്ടിംഗ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, ബെസി എൽദോ, സി.പി.എംലോക്കൽ സെക്രട്ടറി വി.എസ്.മുരളി, പി.ജി.പ്രദീപ് കുമാർ, യു.പി.വർക്കി എന്നിവർ പങ്കെടുത്തു.