കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന കൈസ്ഥാനിമാരായ കെ.ഐ.കുര്യാക്കോസിനും സണ്ണി ജോണിനും കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്ത ഡോ.തോമസ്മാർ അത്താനാസിയോസ് പ്രശംസാപത്രം നൽകി.പുതിയ കൈസ്ഥാനിമാരായി ബേബി തോമസ് കണ്ണായിക്കാട്ട്, പൗലോസ്.പി.ജോർജ് മുണ്ടക്കൽ, സെക്രട്ടറിയായി എം.സി.ജോയി മുകളത്ത് പുത്തൻപുരയിലും ചുമതലയേറ്റു. ഇടവകവികാരി ഫാ.മേരി ദാസ് സ്റ്റീഫൻ , രാജു കരുവിള , സഹ വികാരിമാരായ ഫാ.സിബി മാത്യു , ഫാ അജീഷ് ബാബു, ഫാ കുര്യാക്കോസ് തോമസ് എന്നിവർ പങ്കെടുത്തു.