kklm
പാലക്കുഴ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അനുവദിച്ച മിൽമ ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് നിർവഹിക്കുന്നു

പാലക്കുഴ: മിൽമ എറണാകുളം മേഖലാ യൂണിയൻ പ്രാദേശിക ക്ഷീരസംഘങ്ങൾ വഴി റൂറൽ മാർക്കറ്റിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കുഴ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ അനുവദിച്ച മിൽമ
ഷോപ്പിയുടെ ഉദ്ഘാടനം മിൽമ എറണാകുളം യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് നിർവഹിച്ചു. ഗുണനിലവാരമുള്ള മിൽമയുടെ ഉത്പന്നങ്ങൾ ക്ഷീരോൽപാദക സംഘത്തിൽ നിന്ന് ഇതോടെ ലഭ്യമാകും.
പാലക്കുഴ ക്ഷീരസംഘം പ്രസിഡന്റ് പുഷ്പ വിജയൻ അദ്ധ്യക്ഷയായി.
പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ. കെ.എ ആദ്യവില്പന നിർവഹിച്ചു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജോർജ്, ജോസ് കുര്യാക്കോസ്, പാലക്കുഴ പഞ്ചായത്ത് അംഗം ജിബി സാബു, ക്ഷീര സംഘം സെക്രട്ടറി ജിനോ ജോർജ് ,ഡോ: ഗിരീഷ്, സെലിൻ പോൾ, ബീന പൗലോസ്, ടിപി സണ്ണി, രാജു ചിറ്റേത്ത് തുടങ്ങിയവർ പങ്കെടുത്തു.