കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളമശേരി നഗരസഭയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് അഞ്ചുകടകൾക്ക് മൂവായിരം രൂപ വീതം പിഴയടപ്പിച്ചു. കടയുടമകൾ, ബസ്സുൾപ്പെടെയുള്ള വാഹനങ്ങളിലെ ജീവനക്കാർ, യാത്രക്കാർ എന്നിവരെ ബോധവത്കരിക്കുകയും ചിലരെ താക്കീത് നൽകി വിട്ടയക്കുകയും ചെയ്തു.